വി മുരളീധരൻ കേരളത്തിന്റെ അംബാസഡർ; പ്രശംസ കൊണ്ട് മൂടി മുസ്ലിം ലീഗ് എംപി

wahab

ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗ് എംപി അബ്ദുൽ വഹാബ്. വി മുരളീധരൻ കേരളത്തിന്റെ ഡൽഹിയിലെ അംബാസഡറാണെന്ന് വഹാബ് പറഞ്ഞു. മുരളീധരന്റെ കേരളത്തിനെതിരായ വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും വഹാബ് പറഞ്ഞു

ധനവിനിയോഗ ബില്ലിൻമേലുള്ള ചർച്ചയ്ക്കിടെയാണ് വി മുരളീധരനെ ലീഗ് എംപി പ്രശംസിച്ചത്. എന്നാൽ സിപിഎം എംപിയായ ജോൺ ബ്രിട്ടാസ് ഇതിനെ ശക്തമായി എതിർത്ത് രംഗത്തുവന്നു. കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് വി മുരളീധരൻ ആണെന്ന് ബ്രിട്ടാസ് തുറന്നടിച്ചു. നോട്ടുനിരോധന സമയത്ത് കേരളത്തിൽ വന്ന് പറഞ്ഞതെല്ലാം ഇപ്പോൾ മറന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.
 

Share this story