സുകുമാരൻ നായർ ശശി തരൂരിനെ പുകഴ്ത്തിയതിൽ സന്തോഷം മാത്രമേയുള്ളുവെന്ന് വിഡി സതീശൻ

satheeshan

മുജാഹിദ് സമ്മേളനം പോലുള്ള വേദികളിൽ രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ബിജെപി വിരുദ്ധത പ്രസംഗത്തിൽ മാത്രമാണ്. ബിജെപിയുമായി സിപിഎമ്മിന് അടുത്ത ബന്ധമുണ്ട്. വി മുരളീധരനാണ് ഇടനിലക്കാരൻ. 

സുകുമാരൻ നായർ ശശി തരൂരിനെ പുകഴ്ത്തിയതിൽ സന്തോഷമേയുള്ളു. ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്. ഇപി ജയരാജൻ വിഷയത്തിൽ യുഡിഎഫ് ശക്തമായ സമരത്തിലേക്ക് പോകും. ഇപി ജയരാജന്റേത് അഴിമതിക്കേസാണ്. കള്ളപ്പണം വെളുപ്പിക്കലാണെന്നും സതീശൻ പറഞ്ഞു.
 

Share this story