രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് വിഡി സതീശൻ

satheeshan

രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയിലുകളിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള കൊലയാളികളെ വിട്ടയക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. 

സ്വാതന്ത്ര്യ, റിപബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നൽകി രാഷ്ട്രീയ കൊലയാളികൾ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനവും ആഭ്യന്തര വകുപ്പിന്റെ ഉത്തരവും നിയമവിരുദ്ധമാണ്. ഇത് അടിയന്തരമായി റദ്ദാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു

ടിപി വധവും പെരിയ ഇരട്ടക്കൊലപാതകവും അടക്കമുള്ള കേസുകളിലെ പ്രതികളെ നിയമവിരുദ്ധമായി ജയിലിന് പുറത്ത് എത്തിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. 1861 രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് വിവിധ ജയിലുകളിലുള്ളത്. ഈ പ്രതികളെല്ലാം സിപിഎം ആർഎസ്എസ് ക്രിമിനലുകളാണ്. കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ സിപിഎം-ബിജെപി കൂട്ടുകെട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
 

Share this story