ജോഡോ യാത്ര ബാനറിൽ വി ഡി സവർക്കർ; മണ്ഡലം പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

savarkar

ഭാരത് ജോഡോ യാത്രയുടെ പ്രചരണാർഥം ആലുവയിൽ സ്ഥാപിച്ച ബാനറിൽ ആർ എസ് എസ് ആചാര്യൻ വി ഡി സവർക്കറുടെ ചിത്രം വെച്ച സംഭവത്തിൽ നടപടിയുമായി കോൺഗ്രസ്. ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെൻഡ് ചെയ്തു. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച ബാനറിലാണ് സവർക്കറെയും കോൺഗ്രസ് നേതാവ് ഉൾപ്പെടുത്തിയത്

ചിത്രം വിവാദമായതോടെ സവർക്കറുടെ മുകളിൽ ഗാന്ധി ചിത്രം ഒട്ടിച്ച് കോൺഗ്രസുകാർ തടിതപ്പുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സവർക്കർ ബാനർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രചാരണ ബോർഡ് സ്‌പോൺസർ ചെയ്ത പാർട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുത്തിയെന്നും കോൺഗ്രസ് പറയുന്നു.
 

Share this story