എൻ എസ് എസ് പിന്തുണച്ചോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് വെള്ളാപ്പള്ളി
Sat, 14 Jan 2023

എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തറവായി നായർ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി.
ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുകൾ ഉണ്ടാകുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തുവന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി