ഹർത്താലിൽ അഴിഞ്ഞാടി അക്രമികൾ; കണ്ണൂരിൽ ബോംബുമായി പോപുലർ ഫ്രണ്ടുകാരൻ പിടിയിൽ

anas

ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് അഴിഞ്ഞാടി പോപുലർ ഫ്രണ്ടുകാർ. സംസ്ഥാനത്താകെ പരക്കെ അക്രമമാണ് ഇവർ അഴിച്ചുവിട്ടത്. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബോംബുമായി പോപുലർ ഫ്രണ്ടുകാരൻ പിടിയിലായി. സ്‌കൂട്ടറിൽ പെട്രോളുമായി പോകവെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മാങ്കടവ് സ്വദേശി അനസാണ് പിടിയിലായത്

കല്യാശ്ശേരിയിൽ വെച്ചാണ് അനസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. ജില്ലയിൽ വ്യാപക അക്രമമാണ് പോപുലർ ഫ്രണ്ട് അഴിച്ചുവിട്ടത്. മട്ടന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിന് നേർക്ക് ബോംബേറുണ്ടായി. അക്രമി ഓടി രക്ഷപ്പെട്ടു. ഉളിയിൽ നരയൻപാറയിലും പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേർക്കാണ് ബോംബെറിഞ്ഞത്.
 

Share this story