വിഴിഞ്ഞം സമരം:ജനബോധ യാത്രയും ബൈക്ക് റാലിയും ഇന്ന്; സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

vizhinjam

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്ന് സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പോലീസ് സ്‌റ്റേഷൻ പരിധികളിൽ മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ജില്ലാ കലക്ടർ നിരോധിച്ചു. 

ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ജനബോധയാത്രയും ഇതിനെതിരെ പ്രദേശവാസികൾ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനം. അതേസമയം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഇന്നും ആർച്ച് ബിഷപിന്റെ സർക്കുലർ വായിച്ചു. 

തിരുവനന്തപുരത്ത് എത്തുന്ന ജനബോധ മാർച്ചിൽ കഴിയുന്നത്ര ആളുകളെ ഇടവകകളിൽ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിലെ ആഹ്വാനം. തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ആർച്ച് ബിഷപിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നത്.
 

Share this story