പാലാ ടൗണിൽ മിനിലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു
Sat, 21 Jan 2023

പാലാ ടൗണിൽ മിനിലോറിയിടിച്ച് വയോധിക മരിച്ചു. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി(66)യാണ് മരിച്ചത്. രാവിലെ എട്ടരയോടെ പാലാ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.
അതേസമയം കഴിഞ്ഞ ദിവസം പാലായിൽ യുവതിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിലായി. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജാണ് അറ്‌സറ്റിലായത്. വിമുക്തഭടനായ ഇയാൾ പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.