കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചു കുത്തും: പി സരിൻ

sarin

പാർട്ടി പ്രവർത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ മീഡിയയിൽ കോൺഗ്രസിനെ ശക്തിപ്പടെുത്തുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ പി സരിൻ. നേതാക്കളുടെയല്ല കോൺഗ്രസ് പാർട്ടിയുടെ ബ്രിഗേഡ് ആകും ഇനിയുണ്ടാകുക. കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചു കുത്തുമെന്നും സരിൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പി സരിന്റെ പ്രതികരണം

അനിൽ കെ ആന്റണി രാജിവെച്ച ഒഴിവിലാണ് പി സരിനെ കെപിസിസി മീഡിയ കോർഡിനേറ്ററാക്കിയത്. വി ടി ബൽറാമിനാണ് കെപിസിസി സോഷ്യൽ മീഡിയയുടെ ചുമതല
 

Share this story