വെ​ള്ള​ത്തി​നും വി​ല​യേ​റു​ന്നു; വെ​ള്ള​ക്ക​രം കൂ​ട്ടാ​ൻ അ​നു​മ​തി

Pipe

തിരുവ​ന​ന്തപു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ള​ക്ക​രം കൂ​ടും. വെ​ള്ള​ക്ക​രം കൂ​ട്ട​ണ​മെ​ന്ന ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ ശി​പാ​ര്‍​ശ​യ്ക്ക് ഇ​ട​തു​മു​ന്ന​ണി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. ഒ​രു ലീ​റ്റ​റി​ന് ഒ​രു​പൈ​സ വീ​തം കൂ​ട്ടാ​നാ​ണ് അ​നു​മ​തി​യെ​ന്ന് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ജ​ല അ​തോ​റി​റ്റി​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

ജ​ല അ​തോ​റി​റ്റി​ക്ക് 2391 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ട്. നി​ല​വി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ജ​ല അ​തോ​റി​റ്റി. വെ​ള്ള​ക്ക​രം കൂ​ട്ട​ണ​മെ​ന്ന ശി​പാ​ര്‍​ശ​യ്ക്ക് ഇ​ട​തു​മു​ന്ന​ണി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യും ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ളെ ഇ​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Share this story