വയനാട് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

muttil
വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയനാണ് മരിച്ചത്. ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. കുറുമ്പാല കോട്ട സ്വദേശി ബിജുവിനാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story