വയനാട് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

salu

വയനാട് പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ്(50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് സാലുവിനെ കടുവ ആക്രമിക്കുന്നത്. സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു

പ്രാഥമിക ചികിത്സ നൽകിയ ശേഷം സാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
 

Share this story