പട്ടാളത്തെ തച്ചുതകർത്ത് ബാബരി പള്ളി പൊളിച്ചവർ ഞങ്ങൾ; പ്രകോപന മുദ്രവാക്യവുമായി ബജ്‌റംഗ് ദൾ

bajrang

പ്രകോപന മുദ്രാവാക്യമുയർത്തി കണ്ണൂരിൽ ബജ്റംഗ്ദളിന്റെ റാലി. ബജ്റംഗ്ദൾ ഇരിട്ടി, മട്ടന്നൂർ പ്രഖണ്ഡുകളുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ ശൗര്യറാലിയിലാണ് പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തിയത്. പട്ടാളത്തെ തച്ചുതകർത്ത് ബാബർ പള്ളി പൊളിച്ചവർ ഞങ്ങൾ എന്ന് തുടങ്ങുന്നതായിരുന്നു മുദ്രാവാക്യം.

'അയോധ്യയുടെ തെരുവീഥികളിൽ, തൊണ്ണൂറ്റിരണ്ട് കാലത്ത്, പട്ടാളത്തെ തച്ചുതകർത്ത് ബാബർ പള്ളി പൊളിച്ചവർ ഞങ്ങൾ, ജയ് ജയ് ബജ്റംഗി, ബജ്റംഗിയുടെ ശൗര്യ റാലിയെ തടഞ്ഞുനിർത്താൻ ആരുണ്ടിവിടെ എന്നാലക്കളി കാണട്ടെ.. എവിടെ പോയി പോപ്പുലർ ഫ്രണ്ട്, എവിടെ പോയി ക്യാമ്പസ് ഫ്രണ്ട്..' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിൽ സമാപിച്ചു.
 

Share this story