നാടിന്റെ വികസനത്തിനായി ഒന്നിച്ച് നിൽക്കാൻ കഴിയണം; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

pinarayi

കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക സംഗമത്തിൽ ആരെയും സർക്കാർ മാറ്റി നിർത്തിയിട്ടില്ല. എല്ലാവർക്കും കക്ഷി രാഷ്ട്രീയമുണ്ടാകും. പക്ഷേ നാടിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇക്കാര്യത്തിൽ പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ അവരവരുടെ കാരണത്താൽ അത് നടന്നില്ല. നാടിന്റെ വികസനത്തിന് ഒരുമയാണ് വേണ്ടത്. പക്ഷേ ഒന്നിച്ച് നിൽക്കാൻ നമുക്കാകുന്നില്ല. നാടിന്റെ വികസനത്തിന്റെ പ്രശ്‌നം വരുമ്പോൾ മറ്റ് അഭിപ്രായം മാറ്റിവെച്ച് ഒന്നിച്ച് നിൽക്കണം. അതിന് നാടിനോട് പ്രതിബദ്ധതയുണ്ടാകണം

കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നു. കേരളം കടത്തിൽ മുങ്ങി നിൽക്കുന്നു എന്ന് വരുത്തി തീർക്കാനാണ് ശ്രമം. കേരളത്തിന്റെ വരുമാനത്തിൽ 64 ശതമാനം തനതുവരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിന്റെ സഹായം കൊണ്ടാണ് നിലനിൽക്കുന്നതെന്നാണ് പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story