ആർഎസ്എസ് വക്താവ് എന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്തുപറയാനാണ്; ഗവർണർ പറയുന്നത് അസംബന്ധം

govindan

ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയിരിക്കുകയാണ്. കെ കെ രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

ചരിത്ര കോൺഗ്രസ് നടക്കുമ്പോൾ കെ കെ രാഗേഷ് രാജ്യസഭാ എംപിയായിരുന്നു. ആർ എസ് എസ് വക്താവ് എന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്തുപറയാനാണ്. ആർ എസ് എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് സർക്കാർ. മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ വിമർശനങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു


 

Share this story