രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടിയെടുത്തു; കത്തുമായി ഗവർണർ

Governor

എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഗവർണർ. സ്വീകരിച്ച നടപടി വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി. രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.

ജോലിക്ക് കയറാനായി ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാർ സമരത്തിനെത്തിയതെന്ന് വ്യക്തമാക്കാൻ കത്തിൽ ആവശ്യപ്പെടുന്നു. പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവർ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും ഉൾപ്പെടുത്തി ബിജെപി ഗവർണർക്ക് പരാതി നൽകിയിരുന്നു.
 

Share this story