കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം; പ്രിയ വർഗീസിന്റെ പോസ്റ്റിനെതിരെ ഹൈക്കോടതി

high court

ഹൈക്കോടതിയിൽ വാദത്തിനിടെ നടന്ന പരാമർശങ്ങളെ പരാമർശിച്ച് ഫേസ്ബുക്ക് പോസിറ്റിട്ട പ്രിയ വർഗീസിനെതിരെ ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല. എൻ എസ് എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവുമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയിൽ കേസിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം

കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓർക്കുന്നില്ല. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകർ ചെയ്തിട്ടുണ്ടാകാം. അതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോയെന്നാണ് കോടതി പരിശോധിച്ചത്. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടർത്തിയെടുത്ത് വാർത്ത നൽകുന്ന നിലയാണ് ഇപ്പോഴുള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
 

Share this story