പറയുന്നത് മൊത്തം വിവരക്കേട്; കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി സി കെ ശ്രീധരൻ

sreedharan

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ. സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ പറഞ്ഞു. ടിപി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധത്തെ തുടർന്നാണെന്ന് സുധാകരൻ ഇന്നലെ കാസർകോട് ചിറ്റാരിക്കാലിൽ ആരോപിച്ചിരുന്നു

എന്നാൽ സുധാകരൻ വിവരക്കേട് പറയുകയാണെന്നാണ് സി കെ ശ്രീധരൻ പ്രതികരിച്ചത്. സുധാകരന്റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണ്. പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു. 

വലിയ മഴ പെയ്യുമ്പോൾ ചെറിയ തുള്ളി പോകുന്നതുപോലെയാണ് സി കെ ശ്രീധരന്റെ പാർട്ടി മാറ്റമെന്ന് സുധാകരൻ പറഞ്ഞിരുന്നു. ഏറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ച അദ്ദേഹം പാർട്ടി വിട്ടപ്പോൾ ഒപ്പം പോകാൻ ആളില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
 

Share this story