ബ്രസീൽ അല്ലാതെ മറ്റാര്; ലോകകപ്പ് നെയ്മറും സംഘവും കൊണ്ടുപോകുമെന്ന് വിഡി സതീശൻ

satheeshan

ഖത്തർ ലോകകപ്പ് ബ്രസീൽ സ്വന്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫേസ്ബുക്ക് വഴിയാണ് തന്റെ ഇഷ്ട ടീമിനെ സതീശൻ വെളിപ്പെടുത്തിയത്. ബ്രസീൽ അല്ലാതെ മറ്റാര് എന്ന ചോദ്യം പോലും മനസ്സിലില്ലെന്ന് സതീശൻ പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്‌ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്‌സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്‌സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല.

ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും.

Share this story