സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

nia

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും വ്യാപക റെയ്ഡ്. എൻഐഎയാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നത്. 

തിരുവനന്തപുരത്ത് പോപുലർ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. റെയ്ഡിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ വാർത്താക്കുറിപ്പ് ഇറക്കിയതിന് പിന്നാലെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. എൻ ഐ എ റെയ്ഡ് നടത്തുമ്പോൾ ആർ എസ് എസ് ഗോ ബാക്ക് എന്ന മുദ്രവാക്യം വിളികളുമായാണ് ഇവരുടെ പ്രതിഷേധം

എൻഐഎയുടേത് ഭരണകൂട ഭീകരതയാണെന്നും പോപുലർ ഫ്രണ്ട് ആരോപിച്ചു. തൃശ്ശൂരിൽ പോപുലർ ഫ്രണ്ടിന്റെ ജില്ലാ ഓഫീസിലാണ് പരിശോധന നടക്കുന്നത്. എൻഐഎക്ക് ഒപ്പം ഇഡിയും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. കോട്ടയം മുണ്ടക്കയത്ത് ജില്ലാ നേതാക്കളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. നിരവധി ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. 

Share this story