പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; ദേശീയ ചെയർമാനും സെക്രട്ടറിയുമടക്കം 13 പേർ കസ്റ്റഡിയിൽ

raid

സംസ്ഥാനത്ത് വ്യാപകമായി പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിൽ 13 പോപുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ. ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരടക്കം കസ്റ്റഡിയിലായി. ബുധനാഴ്ച അർധരാത്രിയോടെയാണ് വിവിധ ജില്ലകളിൽ എൻഐഎ റെയ്ഡ് നടത്തിയത്. പല സ്ഥലങ്ങളിലും റെയ്ഡ് ഇപ്പോഴും തുടരുകയാണ്

സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ, ദേശീയ കൗൺസിൽ അംഗം പ്രൊഫ. പി കോയ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്. സിആർപിഎഫ് സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്. പലസ്ഥലത്തും പോപുലർ ഫ്രണ്ട്, എസ് ഡി പി ഐക്കാർ പ്രതിഷേധവുമായി രംഗത്തുവന്നു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങി പത്ത് സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുകയാണ്. നേതാക്കളും പ്രവർത്തകരുമായി നൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്‌
 

Share this story