ഹർത്താലിൽ പരക്കെ അക്രമം: 323 പോപുലർ ഫ്രണ്ടുകാർ കരുതൽ തടങ്കലിൽ; തലസ്ഥാനത്ത് 22 പേർ അറസ്റ്റിൽ

pfi

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. 323 പോപുലർ ഫ്രണ്ടുകാരെ പോലീസ് കരുതൽ തടങ്കലിലാക്കി. ഹർത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയിൽ 14 പേരും റൂറൽ ഡിവിഷനിൽ എട്ട് പേരും അറസ്റ്റിലായി. പൊതുമുതൽ നശിപ്പിച്ചതിനാണ് നടപടി. 

ഈരാറ്റുപേട്ടയിലെ സംഘർഷത്തിൽ 87 പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു. എറണാകുളത്ത് എം ജി റോഡിൽ കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചതിന് അഞ്ച് പേർ അറസ്റ്റിലായി. പോപുലർ ഫ്രണ്ടുകാർ 51 ബസുകൾ തകർത്തതായി കെഎസ്ആർടിസി അറിയിച്ചു. എട്ട് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും അടക്കം 11 പേർക്ക് പരുക്കേറ്റു. 30 ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായി ഗതാഗത മന്ത്രി പറഞ്ഞു. നഷ്ടം സഹിച്ചും സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു

കണ്ണൂരിൽ രണ്ടിടങ്ങളിൽ ബോംബേറുണ്ടായി. മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബെറിഞ്ഞു. കല്യാശ്ശേരിയിൽ പോപുലർ ഫ്രണ്ടുകാരൻ പെട്രോൾ ബോംബുമായി പിടിയിലായി. തലസ്ഥാനത്ത് വിവിധ വാഹനങ്ങളും അക്രമികൾ തകർത്തു. ആംബുലൻസ് പോലും പോപുലർ ഫ്രണ്ടുകാർ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
 

Share this story