വന്യജീവി ശല്യം: നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രസർക്കാരെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

saseendran

ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രസർക്കാരാണ്. വസ്തുതകൾ മനസ്സിലാക്കാതെയാണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫർസോൺ വിഷയത്തിൽ തുടക്കത്തിലും ഇതുണ്ടായി. 

മലമ്പുഴയിൽ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാകാതെ കഴിയുകയായിരുന്നു. അവർക്കിപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി 7 എന്ന കൊമ്പനാനയെ പിടിച്ചതെന്നും മന്ത്രി പറഞ്ഞു.
 

Share this story