വന്യജീവി ആക്രമണം: വയനാട്ടിൽ മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം

saseendran

വന്യജീവി ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വനംമന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം നടക്കും. കലക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും

യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ മന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ പത്ത് ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു.
 

Share this story