വിഴിഞ്ഞത്ത് കേന്ദ്രസേന വരുമോ; ഹൈക്കോടതി ഉത്തരവ് കാത്ത് സർക്കാരും അദാനി ഗ്രൂപ്പും

Vizhinjam

വിഴിഞ്ഞത്ത് കേന്ദ്രസേനയെ സുരക്ഷാ ചുമതല ഏൽപ്പിക്കാൻ തയ്യാറാണെന്ന് ഹൈക്കോടതി ഉത്തരവ് കാത്ത് അദാനി ഗ്രൂപ്പും സർക്കാരും. കേന്ദ്രസേന വേണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യത്തെ കോടതിയിൽ സർക്കാർ പിന്തുണച്ചിരുന്നു. എന്നാൽ കേന്ദ്രസേനയെ കൊണ്ടുവന്ന് വിരട്ടാൻ നോക്കേണ്ട എന്നാണ് സമരസമിതി നിലപാട്. 

വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക പോലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കമെങ്കിലും സർക്കാർ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസമടക്കം പോലീസ് ശേഖരിച്ച് തുടങ്ങി

കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി പോലീസിനോട് ചോദിച്ചിരുന്നു. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും വൈദികരെ അടക്കം പ്രതികളാക്കി കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ നൽകിയ മറുപടി. എന്നാൽ വൈദികരടക്കമുള്ളവർ സമര പന്തലിൽ തുടരുകയാണെന്നും സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
 

Share this story