പത്തനംതിട്ട കലഞ്ഞൂരിൽ ടാപ്പിംഗിനിടെ പുലിയെ കണ്ട് ഞെട്ടി തൊഴിലാളികൾ; വനംവകുപ്പിനെ വിവരമറിയിച്ചു

leopard
പത്തനംതിട്ട കലഞ്ഞൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. കലഞ്ഞൂർ കുടപ്പാറയിലാണ് പുലിയെ കണ്ടതായി സംശയം. റബർ തോട്ടത്തിൽ ടാപ്പിംഗിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും പുലി കിടന്ന ഗുഹയും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരെത്തി പരിശോധന നടത്തും.
 

Share this story