ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപനം; ഇത് ഒത്തുതീർപ്പിന്റെ ഫലം: വിഡി സതീശൻ

satheeshan

ഗവർണറുടെ നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപനമാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഗവർണർ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് സതീശൻ ആരോപിച്ചു. സർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടലാണ്. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളതെന്നും സതീശൻ ആരോപിച്ചു

സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗവർണറെ കൊണ്ട് ഇത് പറയിച്ചു. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏറ്റവും മികച്ച പോലീസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. കേരളത്തിലേത് ഏറ്റവും മോശം പോലീസാണ്. പോലീസിൽ ന്യൂനപക്ഷ, ഭൂരിപക്ഷ തീവ്രവദാികൾ വരെയുണ്ട്. 

സെക്രട്ടേറിയറ്റിൽ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെ വിലക്കിയ സർക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. യാഥാർഥ്യമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

Share this story