എഴുത്തുകാരനും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു

Dead

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാർ അന്തരിച്ചു. മൃതസംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തിൽ നടക്കും.

മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂർ ഭാസിയുടെ അനന്തരവനും സി.വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെ കുറിച്ച് അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

14 നോവലുകളും നൂറിലധികം കഥകളും അദ്ദേഹത്തിന്റേതായുണ്ട്. താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നിവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്.

Share this story