മുഖ്യമന്ത്രി മാധ്യമങ്ങളെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് മൗനം; ആത്മാഭിമാനമില്ലാത്തവരോട് മറുപടിയില്ലെന്ന് ഗവർണർ

governor

മുഖ്യമന്ത്രി വിമർശനങ്ങൾക്ക് പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള വിമർശനങ്ങൾക്ക് നിങ്ങൾക്ക് മൗനം. ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടിയില്ല. മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു

മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോൾ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് താൻ ചെയ്തത്. നിങ്ങളുടെ ആത്മാഭിമാനത്തിന് എതിരല്ല മുഖ്യമന്ത്രിയുടെ പരാമർശമെങ്കിൽ, ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് പങ്കില്ലെന്നാണ് കരുതുന്നതെങ്കിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു

അതേസമയം ഗവർണർ നിരസിച്ച ഒക്ടോബർ രണ്ടിലെ ലഹരിവിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ നേരത്തെ നിരസിച്ചിരുന്നു.
 

Share this story