യുവാക്കളെ ഐ എസിൽ ചേരാൻ പ്രേരിപ്പിച്ചു; പോപുലർ ഫ്രണ്ട് നേതാക്കളുടെ റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ

pfi

 പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഇതര മതവിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്താൻ പോപുലർ ഫ്രണ്ട് ശ്രമിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാജ്യവിരുദ്ധത വളർത്താൻ ഉൾപ്പെടെ നേതാക്കൾ ശ്രമിച്ചു. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ ഭീതി വിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാൻ ഇവർ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രത്യേക സമുദായ നേതാക്കളെ ഇവർ ലക്ഷ്യമിട്ടു. പോപുലർ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പരോക്ഷമായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കർ ഇ ത്വയിബ, അൽ ഖ്വയ്ദ മുതലായ തീവ്രവാദ സംഘടനകളിൽ ചേരാൻ പോപുലർ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
 

Share this story