പത്തനംതിട്ടയിൽ യുവതിയുടെ കൈകൾ ഭർത്താവ് വെട്ടിമാറ്റി, മുടി മുറിച്ചു; പ്രതി പിടിയിൽ

santhosh

പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ചാവടിമല സ്വദേശി വിദ്യയാണ് ആക്രമിക്കപ്പെട്ടത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഏലക്കുളം സ്വദേശി സന്തോഷാണ് വിദ്യയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം

സന്തോഷിനെ അടൂരിൽ നിന്നും കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ആക്രമണം നടന്നത്. വെട്ടേറ്റ് വിദ്യയുടെ കൈപ്പത്തിയും ഒരു കൈ മുട്ടും അറ്റുതൂങ്ങി. വിദ്യയുടെ മുടിയും പ്രതി മുറിച്ചുമാറ്റി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടെ അച്ഛൻ വിജയനും പരുക്കേറ്റു.

വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
 

Share this story