തലസ്ഥാനത്ത് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസും തെരുവിൽ ഏറ്റുമുട്ടി

march

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസിന് നേരെ യൂത്ത് ലീഗുകാർ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. അക്രമാസക്തരായ യൂത്ത് ലീഗുകാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പോലീസ് പലവട്ടം ലാത്തി വീശിയെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും യൂത്ത് ലീഗ് ആരോപിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സമരങ്ങൾക്ക് എത്തിയവർക്കും വഴിയാത്രക്കാർക്കും സംഘർഷത്തിൽ പരുക്കേറ്റു. കണ്ണീർ വാതകം ശ്വസിച്ച് വഴിയാത്രക്കാരായ ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. എന്നാൽ സമാധാനപരമായ മാർച്ചിന് നേരെ പോലീസ് മനപ്പൂർവം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സമരം ഇനിയും ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഫിറോസ് പറഞ്ഞു.
 

Share this story