കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർഥി വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചു

abhinav

തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു. മുകുന്തറ ലയോള സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർഥി അഭിനവ് സുനിലാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. എന്നാൽ എലിയാണെന്ന് കരുതി ചികിത്സ തേടാൻ വൈകി. 

സുനിൽ-മഞ്ജുഷ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അഭിനവിന് പാമ്പുകടിയേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.
 

Share this story