കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ പത്ത് വയസുകാരൻ മരിച്ചു

liju

കോട്ടയം കരൂരിൽ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പത്ത് വയസുകാരൻ മരിച്ചു. വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജുവാണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പന്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു.

പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി കിണറ്റിൽ വീണു. രാവിലെ പത്തരയോടെയാണ് സംഭവം
 

Share this story