വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി വിമാനമാർഗം ഡൽഹിയിലെത്തി; തിരികെ എത്തിക്കാൻ പോലീസ്
Sep 26, 2025, 08:24 IST

വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസുകാരി വിമാന മാർഗം ഡൽഹിയിലെത്തിയതായി കണ്ടെത്തി. പെൺകുട്ടിയെ തിരികെ എത്തിക്കാനായി പോലീസ് ഡൽഹിക്ക് തിരിച്ചിട്ടുണ്ട്.
വിഴിഞ്ഞത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനിടെ കുട്ടിയെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. പിന്നിടാണ് കുട്ടി വിമാനമാർഗം ഡൽഹിയിലേക്ക് പോയെന്ന വിവരം ലഭിച്ചത്.