വളർത്തുമീൻ ചത്ത വിഷമത്തിൽ മലപ്പുറത്ത് 13കാരൻ ആത്മഹത്യ ചെയ്തു

roshan

മലപ്പുറം ചങ്ങരംകുളത്ത് വളർത്തുമീൻ ചത്ത മനോവിഷമത്തിൽ 13കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോനാണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം

പ്രാവിന് തീറ്റ കൊടുക്കാനായി വീടിന്റെ ടെറസിന് മുകളിലേക്ക് പോയ റോഷനെ രാവിലെ എട്ടരയായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

റോഷൻ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു.
 

Share this story