പനമരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ 14കാരി പീഡനത്തിന് ഇരായായെന്ന് പോലീസ്; കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ

rape

വയനാട് പനമരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. 

രക്ഷിതാക്കൾ നടത്തിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച തൃശ്ശൂരിൽ നിന്ന് പെൺകുട്ടിയുടെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ(28), രണ്ടാം ഭർത്താവ് വിനോദ്(29) എന്നിവരാണ് പെൺകുട്ടിയെ കൊണ്ടുപോയത്

വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദിനെതിരെ കണ്ണൂർ ശ്രീകണ്ഠാപുരത്തും പോക്‌സോ കേസുണ്ട്.
 

Share this story