14കാരിയെ കൊലപ്പെടുത്തിയ 16കാരൻ ലഹരിക്ക് അടിമയെന്ന് വിവരം; ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

Police

മലപ്പുറത്ത് 14 വയസുകാരിയായ ഒമ്പതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 16കാരന് പുറമെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് പോലീസ്. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പ്ലസ് വൺ വിദ്യാർഥി മൊഴി നൽകിയെങ്കിലും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. 

കൊല്ലപ്പെട്ട 14 വയസുകാരിയുടെ പോസ്റ്റ്‌മോർട്ട് ശനിയാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതിയായ 16കാരനെ തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കും

ആൺകുട്ടി ലഹരിക്ക് അടിമയാണെന്നാണ് വിവരം. 16കാരനുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർക്കുകയും ഇയാളുടെ ശല്യത്തെ കുറിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം തൊടിയപ്പുലം പുള്ളിപ്പാടത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ചതായും 16കാരൻ മൊഴി നൽകിയിട്ടുണ്ട്.
 

Tags

Share this story