പ്രണയാഭ്യർഥന നിരസിച്ച 16കാരിയെ നടുറോഡിലിട്ട് മർദിച്ചു; 23കാരൻ അറസ്റ്റിൽ

krishnaraj

പ്രണയാഭ്യർഥന നിരസിച്ചതിന് 16കാരിയായ വിദ്യാർഥിനിയെ പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞുനിർത്തി മർദിച്ചു. വർക്കലയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശിനിയായ വിദ്യാർഥിനിയെയാണ് വിളഭാഗം സ്വദേശി കൃഷ്ണരാജ്(23) മർദിച്ചത്. 

കഴിഞ്ഞ ദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി തിരികെ ബസിൽ വരുമ്പോൾ ഇയാളും ഒപ്പം കയറി. തുടർന്ന് പെൺകുട്ടിയുടെ സീറ്റിൽ കയറി ഇരിക്കുകയും കയ്യിൽ കയറി പിടിച്ച് പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു. എന്നാൽ ഇത് നിഷേധിച്ച പെൺകുട്ടി വെട്ടൂർ ജംഗ്ഷനിൽ ഇറങ്ങി. ഒപ്പമിറങ്ങിയ ഇയാൾ റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.

പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്. പെൺകുട്ടി ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും കൃഷ്ണരാജ് ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this story