കുമളിയിൽ 16കാരിയായ വിദ്യാർഥിനി പ്രസവിച്ചു; സഹപാഠിക്കായി പോലീസ് തെരച്ചിൽ

Police

ഇടുക്കി കുമളിയിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പ്രസവം. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്‌കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി.

Share this story