പൂജപ്പുരയിലെ ഒബ്‌സർവേഷൻ ഹോമിൽ പതിനേഴുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide
പൂജപ്പുരയിലെ ഒബ്‌സർവേഷൻ ഹോമിൽ പതിനേഴുകാരൻ തൂങ്ങിമരിച്ച നിലയിൽ. ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്‌സർവേഷൻ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. കുട്ടികളെ റൂമിൽ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോൾ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ജീവനക്കാർ പോലീസിനെ അറിയിച്ചിരിക്കുന്നത്. തോർത്ത് ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചിരുന്നു.
 

Share this story