പതിനേഴുകാരനെ പീഡിപ്പിച്ചു; 36 കാരിക്കെതിരേ പോക്സോ കേസ്

Pocso

കാസർഗോഡ് പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 36 കാരിക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags

Share this story