തിരുവനന്തപുരത്ത് ഗർഭിണിയായ 19കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

തിരുവനന്തപുരത്ത് 19കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

വർക്കല എസ് പിയുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. ഗർഭിണിയായിരുന്നു മരിച്ച ലക്ഷ്മി. തുടർ പഠനം സംബന്ധിച്ച് ഭർത്താവും വീട്ടുകാരുമായി തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം

ഇതിന്റെ മനോവിഷമത്തെ തുടർന്നാണ് ലക്ഷ്മി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം
 

Share this story