കുടിവെള്ളം ചോദിച്ച് എത്തിയ 22കാരന്‍ വീട്ടമ്മയായ യുവതിയെ അടുക്കളയില്‍ കയറി ബലാത്സംഗത്തിനിരയാക്കി: സംഭവം കൊല്ലത്ത്

Are

കൊല്ലം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരന്‍ വിഷ്ണുവാണ് അറസ്റ്റിലായത്. കൊല്ലം ചിതറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ കടന്നു പിടിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് എത്തിയ വിഷ്ണു കുടിക്കാന്‍ വെള്ളം ചോദിച്ചു. കൊടുത്തപ്പോള്‍ ഒരു ഗ്ലാസ് വെള്ളം കൂടി വേണമെന്നായി. വീടിനകത്തേക്ക് വെള്ളമെടുക്കാന്‍ കയറിയ സമയം പ്രതി വീട്ടില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിലേറ്റ മുറിവുകളുമുണ്ട്. അടുക്കളയില്‍ വച്ചായിരുന്നു ലൈംഗിത അതിക്രമം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാര്‍ പിടികൂടി പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അയല്‍പ്പക്കത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതിനാല്‍ യുവതിയുടെ നിലവിളി ആരും കേട്ടില്ല. ഭര്‍ത്താവിനെ ഫോണില്‍ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കി. ലഹരിയ്ക്ക് അടിമയും നിരവധി കേസുകളിലെ പ്രതിയുമാണ് പിടിയിലായ വിഷ്ണു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share this story