കൊല്ലത്ത് 22കാരിയായ യുവതി കായലിൽ ചാടി; സാഹസികമായി രക്ഷപ്പെടുത്തി ബോട്ട് ജീവനക്കാർ
Updated: Oct 18, 2025, 15:35 IST

കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരി കായലിലേക്ക് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം
സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബോട്ടിലെ ജീവനക്കാർ യുവതി കായലിലേക്ക് ചടുന്നത് കണ്ടു. ഉടൻ തന്നെ ഇവർ ബോട്ട് അങ്ങോട്ടേക്ക് അടുപ്പിച്ച് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
കായലിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.