പ്രസവം നിർത്തൽ ശസ്ത്രക്രിയക്കു പിന്നാലെ 31 കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

Local

ആലപ്പുഴ: ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്‍റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

​ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളെജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.

സംഭവത്തിൽ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ രം​ഗത്തെത്തി. ചികിത്സാ പിഴവാണ് മരണത്തിന് കാരണമായത് എന്നാണ് ആരോപണം. അതിനിടെ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Share this story