കാട്ടാക്കടയിൽ 39കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

police line

തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിലാണ് സംഭവം

വാടകക്ക് താമസിച്ചിരുന്ന മായ മുരളിയാണ്(39) മരിച്ചത്. മായയുടെ ഭർത്താവ് എട്ട് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസമായി രഞ്ജിത്ത് എന്നയാൾക്കൊപ്പമായിരുന്നു മായ താമസം

ഇവർ നിയമപരമായി വിവാഹിതരായിട്ടില്ലെന്നാണ് റിപ്പോർട്ട്. മായയും രഞ്ജിത്തും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് സൂചന. കൊലപാതകമെന്നാണ് പോലീസ് നിഗമനം. മായക്ക് രണ്ട് പെൺകുട്ടികളുണ്ട്.
 

Share this story