11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 40കാരന് 81 വർഷം കഠിന തടവ്

judge hammer

11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 40കാരന് 81 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. പിഴയടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതക്ക് നൽകണം. 

സമാനകേസിൽ ഇയാൾക്ക് ഏതാനും ദിവസം മുമ്പ് ഇതേ കോടതി 61 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മദ്രസ അധ്യാപകനായ പ്രതി 2019ലാണ് ബാലികയെ പീഡിപ്പിച്ചത്. 

Share this story