പാലക്കാട് 45 കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തിപരുക്കേൽപ്പിച്ചു

murder

പാലക്കാട് ഒലവക്കോട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൽകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൽകുമാർ പറഞ്ഞു.


ഗുരുതരമായി പരുക്കേറ്റ ശെന്തിൽകുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നുകിടന്ന ശെന്തിൽകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്

Share this story