4 വയസുകാരിക്ക് ശസ്ത്രക്രിയ വേണ്ടത് വിരലിന്, ചെയ്തത് നാവിന്; കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവ്

medical college

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്. കൈ വിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്

കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്യാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ  നടത്തുകയായിരുന്നു. സംഭവത്തിൽ ഡോക്ടർ മാപ്പ് പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നു. 

ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ തിരികെ എത്തിച്ചപ്പോൾ വായിൽ പഞ്ഞി തിരുകിയത് കണ്ടാണ് വീട്ടുകാർ കാര്യം അറിഞ്ഞത്. അതേസമയം കുട്ടിയുടെ നാവിനും തടസ്സമുണ്ടായതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.
 

Share this story